കുട്ടനും ഭാര്യയും - 😁.............👇
വിവാഹം കഴിഞ്ഞിട്ട് അധികകാലം ആയിട്ടില്ല
എങ്കിലും വീട്ടിൽ എന്നും വഴക്കാണ് 😠🤬😰😭
കാര്യവും കാരണവും ഒന്നും വേണ്ട,
തൊട്ടതിനും തൊടുന്നതിനും വഴക്കു. 😰😭
രാത്രി വൈകുന്നത് വരെ ഇത് തന്നെ സ്ഥിരം പരിപാടി.
വഴക്കു മൂത്താൽ ഭാര്യ കുട്ടനോട് പറയും: 😞😧
"മരിച്ചു കഴിഞ്ഞാൽ ഞാൻ കുഴിയിൽ നിന്നും മണ്ണ് മാന്തി ഭൂതമായി മേലേക്ക് കയറിവരും. എന്നിട്ടു ഉപദ്രവിച്ചു നിന്നെ ഭ്രാന്തനാക്കും."😈👹👺☠👻
അങ്ങിനെയിരിക്കെ, ഒരു ദിവസം കുട്ടന്റെ ഭാര്യ മരിച്ചു. 😞ഹൃദയസ്തംഭനം. ബന്ധുക്കളും അയൽക്കാരും വന്നു. കുട്ടൻ ഭാര്യയുടെ ശവശരീരം മറ്റുള്ളവരുടെ സഹായത്തോടെ ഒരു ശവപ്പെട്ടിയിലാക്കി മറവു ചെയ്തു. 🙄🤐
ശവസംസ്കാരം കഴിഞ്ഞതിനു ശേഷം വൈകുന്നേരം കുട്ടൻ വീട്ടിനടുത്തുള്ള ബാറിൽ കേറി കുടിച്ചു പൂസായി. വീട്ടിലേക്കു വരുന്ന വഴിക്കു അയൽക്കാരൻ കുട്ടനോട് ചോദിച്ചു: "ഭാര്യ മരിച്ചതിന്റെ ദുഃഖം മാറ്റാൻ കുടിച്ചതാണോ?" 🙄🤔
കുട്ടൻ : "എന്തിനു ദുഖിക്കണം? ശല്യം ഒഴിഞ്ഞല്ലോ. " 😀😍😎
അയൽക്കാരൻ: "നിന്ടെ ഭാര്യ എപ്പോഴും പറയാറില്ലേ, അവൾ കുഴിയിൽ നിന്നും മണ്ണുമാന്തി കയറിവന്നു നിന്നെ പേടിപ്പിക്കുമെന്നു? അപ്പോൾ ധൈര്യം കിട്ടാൻ വേണ്ടി കുടിച്ചതാണോ?"😛😛😍😀
കുട്ടൻ : "ഏയ്, എന്തിനു പേടിക്കണം? അവൾ മണ്ണ് മാന്തട്ടെ. എത്ര മാന്തും എന്ന് കാണാമല്ലോ. 😛😛😛
അതെന്താ.. :🤔🤔🤔🤔 ?
ശവപ്പെട്ടി കുഴിയിൽ ഇറക്കിയപ്പോൾ ഞാനത് കമഴ്ത്തിയാ വെച്ചത്. മാന്തട്ടെ, മാന്തട്ടെ." 😁😁😁😂😂🤣🤣🤣😍
No comments:
Post a Comment