_*ഒരിക്കൽ രാജസദസ്സിൽ ഒരു ദരിദ്രൻ പാടാൻ വന്നു....,*_
പാട്ട് രാജാവിന് വളരെ ഇഷ്ടപ്പെട്ടു, രാജാവ് ധാരാളം സ്വർണ്ണം വാഗ്ദാനം ചെയതു,
*അയാൾ വീണ്ടും പാടി, രാജാവ് രത്നങ്ങൾ നൽകാമെന്നു പറഞ്ഞു, വീണ്ടും പാടി, സ്വർണ്ണ നാണയങ്ങൾ വാഗ്ദാനം ചെയ്തു, വീണ്ടും പാടി ധാരാളം ഭൂമിയും നൽകാമെന്നായി രാജാവ്.*
വളരെ സന്തോഷവാനായ ആ പാവം വീട്ടിൽ ചെന്ന് ഭാര്യയോടും മക്കളോടും കാര്യം പറഞ്ഞു, എല്ലാവരും അതിരറ്റ് സന്തോഷിച്ചു......,
*എന്നാൽ ഒരുപാട് നാളുകൾ കഴിഞ്ഞിട്ടും രാജാവ് പറഞ്ഞ കാര്യങ്ങളൊന്നും ഉണ്ടായില്ല, അയാൾ കൊട്ടാരത്തിൽ ചെന്ന് രാജാവിനെ കണ്ടു ,രാജാവ് പറഞ്ഞു "ഇവിടെ കൊടുക്കൽ വാങ്ങൽ ഇല്ല, നിന്റെ ഗാനം എന്റെ കാതുകളെ ആസ്വദിപ്പിച്ചു, അതിന് പകരമായി ഞാൻ നിന്റെ കാതുകളേയും ആസ്വദിപ്പിച്ചു*
No comments:
Post a Comment