ഇന്നലെ ബാങ്കിലെ ജോലിക്കാരിയായ പെൺകുട്ടിക്ക് എന്റെ passbook നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു: ഇതിൽ നിന്ന് ഒരു അഞ്ഞൂറ് രൂപ തരൂ..."
"20000 രൂപക്ക് താഴെയുള്ള WITHDRAWALനു ATM മെഷീൻ ഉപയോഗിക്കണം.. ", കുറച്ച് അഹങ്കാരം ഉണ്ടായിരുന്നു അവളുടെ മറുപടിയിൽ എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല...
"പക്ഷെ...".
ഞാൻ അവിടെ നിന്ന് ഒന്ന് ആലോചിച്ചു..
അപ്പോഴേക്കും അവൾ ചൂടാവാൻ തുടങ്ങി
വേഗം നോക്കൂ, നിങ്ങളുടെ പുറകിൽ ആളുകളെ കാണുന്നില്ലേ.. എന്നാക്കെ പറഞ്ഞു കൊണ്ട്.
ഞാൻ മാറിയില്ല...
ഞാൻ പറഞ്ഞു
..
."ഒരു കാര്യം ചെയ്യൂ. എന്റെ അക്കൗണ്ട് ക്ലോസ് ചെയ്തു പണം മൊത്തം തിരിച്ചു തന്നേക്ക്, എന്റെ അക്കൗണ്ടിൽ മൊത്തം എത്ര ബാലൻസ് ഉണ്ട്?
ഞാൻ പതുക്കെ ഒന്ന് ചോദിച്ചു
കാർഡ് തിരിച്ചു വാങ്ങി അവൾ വീണ്ടും കമ്പ്യൂട്ടറിൽ കുത്തി...
പിന്നെ അറിയാതെ സീറ്റിൽ നിന്നും അവൾ എഴുന്നേൽക്കുന്നത് ഞാൻ നോക്കി നിന്നു.... "മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം...., പക്ഷെ അത്രയും പണം ഇപ്പോൾ ഈ ബ്രാഞ്ചിൽ ഇല്ല..."
"എത്ര ഉണ്ടാവും നിങ്ങളുടെ കയ്യിൽ...?" ഞാൻ ചോദിച്ചു
ഇവിടെ ഇപ്പോൾ ഒരു 30 ലക്ഷമേ ഒള്ളൂ..."... പേന അവളുടെ കയ്യിൽ ഇരുന്നു ചെറുതായി വിറക്കുന്നത് ഞാൻ കണ്ടു..
"ശരി എങ്കിൽ ഇപ്പോ അത് തരൂ".... ഞാൻ കുറച്ച് ഗൗരവത്തിൽ പറഞ്ഞു..
ഒരു WITHDRAWAL സ്ലിപ്പിൽ അവൾ എന്നെ ക്കൊണ്ട് ഒപ്പിടീപ്പിച്ചു.. പിന്നെ ഓടി നടന്നു വേഗം മുപ്പത് ലക്ഷം രൂപ കെട്ടുകളാക്കി എന്റെ മുൻപിൽ നിരത്തി...
"എനിക്ക് ഒരു ഉപകാരം കൂടി ചെയ്യാമോ എന്ന് ഞാൻ ചോദിച്ചു...
"തീർച്ചയായും, എന്ത് വേണമെങ്കിലും പറയൂ..." അവൾ അപ്പോഴേക്കും കസ്റ്റമർ കെയറിന്റെ
ലവലിലേക്ക് എത്തിയിരുന്നു...
ഒരു അഞ്ഞൂറ് രൂപ നോട്ട് അതിൽ നിന്നെടുത്തിട്ട് ഞാൻ പറഞ്ഞു... "എനിക്ക് ഇത്രയാ വേണ്ടത്, ബാക്കി പണം തിരിച്ചു എന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ട് അതിന്റെ രശീത് തരൂ,.."
ഇതു കേട്ടതും അവളുടെ കണ്ണുകൾ കുറച്ചധികം പുറത്തേക്കു വന്നു, "
"വേഗം ആയിക്കോട്ടെ, പുറകിൽ ഒരുപാട് പേർ വെയിറ്റ് ചെയ്യുകയല്ലേ..." ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
രശീതും വാങ്ങി പുറത്തേക്ക് നടക്കുമ്പോൾ പുറകിൽ ലൈനിൽ നിൽക്കുന്നവർ എന്നെ അത്ഭുതത്തോടെ നോക്കുന്നത് ഞാൻ കണ്ടു..
പക്ഷേ ഞാൻ അവരെ കൂടുതൽ നോക്കാൻ നിൽക്കാതെ വീണ്ടും മൂടിപ്പുതച്ച് കിടന്നു.'...
അടുത്ത സ്വപനം കാണാൻ വേണ്ടി.,,,
😜😜
No comments:
Post a Comment