യൂണിഫോം

ഒരു ദിവസം യൂണിഫോം ഇട്ടു വിഷമത്തോടെ നടന്നു പോകുന്ന കുട്ടിയെ കണ്ട് അടുത്ത് നില്പുണ്ടായിരുന്ന സ്ത്രീ അവനോടു ചോദിച്ചു.
മോൻ ഏത് സ്കൂളിലാണ് പഠിക്കുന്നത്?
സ്നേഹത്തോടെയുള്ള ആ സ്ത്രീയുടെ ചോദ്യം കേട്ടിട്ട് കുട്ടി മറുപടിയൊന്നും പറഞ്ഞില്ല.
തുടർന്ന് കുറച്ച് ദിവസങ്ങളിലും അതേ വേഷമിട്ടു തന്നേ അവർ ആ കുട്ടിയെ കണ്ടു.....
ഒരു ദിവസം രാത്രി അവർ ഭർത്താവിനോട് കാര്യം പറഞ്ഞു.....
കുറച്ചു ദിവസമായി ഞാനൊരു കുട്ടിയെ കാണുന്നത്. നീലയും വെള്ളയും നിറത്തിലുള്ള യൂണിഫോം ധരിച്ചു സങ്കടപ്പെട്ട് നടക്കുന്നൊരാൺകുട്ടി.....
അവനു ആകെ ഒരു ജോഡി ഡ്രസ്സ്‌ മാത്രമേ ഉള്ളുവെന്ന് തോന്നുന്നു.....
ഞാൻ നമ്മുടെ മോന്റെ കുറച്ചു പഴയ ഡ്രസ്സ്‌ അവനു കൊടുക്കട്ടെ.....?
അയാൾ സമ്മതിച്ചു....
പക്ഷേ അവൻ അതു വാങ്ങിയില്ല എന്നുമാത്രമല്ല   പിന്നീട് കുറച്ച് വർഷത്തേക്ക് അതുവഴി വന്നതുമില്ല.... ഒന്നു രണ്ടു വർഷത്തിന് ശേഷം അവൻ വീണ്ടും പഴയ യൂണിഫോം ധരിച്ചു വന്നു....
മോൻ ഇപ്പോഴും ആ പഴയ സ്കൂളിൽ തന്നെയാണോ പഠിക്കുന്നത്.അതോ പുതിയ സ്കൂളിലും നീലയും വെള്ളയും ആണോ യൂണിഫോം?
അതിനും അവൻ മറുപടി പറഞ്ഞില്ല.....
ഒരേ ഡ്രസ്സിൽ തന്നെ കുറച്ചു ദിവസം കൂടി കണ്ടപ്പോൾ അവർ ഭർത്താവിനോട് കാര്യം പറഞ്ഞു....
ഇത്തവണ കുറച്ചു പുതിയ ഡ്രസ്സ്‌ വാങ്ങിച്ചു കൊടുക്കാൻ അയാൾ ഭാര്യയോട് പറഞ്ഞു....
പക്ഷേ ഇത്തവണയും അവനതു വാങ്ങാൻ കൂട്ടാക്കിയില്ല....
അങ്ങനെ വർഷം പതിനഞ്ചിലേറെ കടന്നു പോയി...
രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ അവൻ ആ വെള്ളയും നീലയും നിറമുള്ള യൂണിഫോം ധരിച്ചു വരും....
ആ സ്ത്രീക്ക് അവന്റെ കാര്യമോർത്തു ദുഃഖം സഹിക്കാൻ പറ്റാതായി... അവനു ശേഷം സ്കൂളിൽ ചേർന്ന പലകുട്ടികളും പഠിച്ചു പാസ്സായി ജോലിയും സമ്പാദിച്ചു... എന്നിട്ടും... അവർ ഭർത്താവിനോട് പറഞ്ഞ് അവന് കൊടുക്കാൻ കുറച്ച് പൈസയുടെ ചെക്ക് എഴുതി വാങ്ങിച്ചു....
"ഇനി മോൻ സ്കൂളിൽ പോകേണ്ട...
ഈ പൈസകൊണ്ട് വല്ല ബിസിനസ്സും ചെയ്തു ജീവിക്കുക....ഇനിയും യൂണിഫോം ഇട്ടു നടന്നാൽ ആളുകള് കളിയാക്കും.... നീയിപ്പോൾ ആ പഴയ കുട്ടിയൊന്നുമല്ലല്ലോ......"
പക്ഷേ അവൻ ആ ചെക്ക് വാങ്ങിയില്ല....
അവൻ ആ ചെക്ക് നിരസിച്ചത് ഭർത്താവ് ജനാലയിലൂടെ കണ്ടു. അന്നായിരുന്നു അയാൾ അവനെ ആദ്യമായ് കാണുന്നതും... !
സങ്കടത്തോടെ മടങ്ങിയെത്തിയ ഭാര്യയുടെ കയ്യിൽ അയാൾ അടുക്കളയിൽ ഉണ്ടായിരുന്ന പഴയൊരു കപ്പ്‌ എടുത്തു കൊടുത്തു...
"നീ പെട്ടെന്ന് പോയി ഈ കപ്പ്‌ അവന് കൊടുക്കൂ.."
"ഈ ഒഴിഞ്ഞ കപ്പില് കുറച്ചു ചായ ഒഴിക്കട്ടെ.?"
"വേണ്ട ഇതു കൊടുത്താൽ മതി അവനതു വാങ്ങികൊള്ളും "
കപ്പ്‌ അവന് നേരെ നീട്ടിയപ്പോൾ അവനതു ആർത്തിയോടെ വാങ്ങി നന്ദി പറഞ്ഞ് നടന്നു....
"അവന് വേണ്ടത് ഒരു കപ്പായിരുന്നെന്നു നിങ്ങൾക്കെങ്ങനെ മനസ്സിലായി.... "
അവർ ആശ്ചര്യത്തോടെ ഭർത്താവിന്റെ മുഖത്തു നോക്കി....
അവന്റെ വേഷം കണ്ടിട്ട്....
വേഷം കണ്ടിട്ടോ?...?
"ഉം... അതേ.... നീ കരുതുന്നത് പോലെ അതൊരു നീലയും വെള്ളയും യൂണിഫോം ആയിരുന്നില്ല..... ജേഴ്‌സി ആയിരുന്നു.... "ARGENTINA"യുടെ.... !!!!
     😬😬😬😬😬😬

No comments:

Post a Comment