സന്തുഷ്ടരായ ദമ്പതികൾ

😍25 വർഷത്തെ ദാമ്പത്യ ജീവിതം - ഒരൊറ്റ സംഘർഷമില്ല!!!  
 
 അടുത്തിടെ ബാംഗ്ലൂരിൽ ഒരു ദമ്പതികൾ തങ്ങളുടെ 25-ാം വിവാഹ വാർഷികം ആഘോഷിച്ചു...

 ജീവിതത്തിൽ ഒരിക്കലും ഒരു വഴക്കും  ഉണ്ടാക്കിയിട്ടില്ലാത്തതിനാൽ അവർ നഗരത്തിൽ പ്രശസ്തരായിരുന്നു.

 25 വർഷത്തെ  സംതൃപ്ത മാതൃകാദാമ്പത്യജീവിതം.  ഇവരുടെ രഹസ്യം അറിയാൻ മാധ്യമങ്ങൾ തടിച്ചുകൂടി.
 
 NDTV കറസ്‌പോണ്ടന്റ് രഹസ്യം അറിയാൻ വളരെ ആകാംക്ഷയോടെ ഭർത്താവിനോട് ചോദിച്ചു:

 "സർ. ഇത്  അവിശ്വസനീയമാണ്. നിങ്ങൾ എങ്ങനെയാണ് ഇത് സാധ്യമാക്കിയത്?"
 
 ഭർത്താവ്: "വിവാഹം മുതൽ ഞങ്ങൾ സന്തുഷ്ടരായ ദമ്പതികളാണ്, ഷിംലയിലേക്കുള്ള ഞങ്ങളുടെ ഹണിമൂൺ യാത്രയ്ക്ക് നന്ദി."
 
 NDTV: "സർ, ഞങ്ങളോട് ഇതിനെക്കുറിച്ച് പറയൂ, അങ്ങനെ എല്ലാ ദമ്പതികൾക്കും നിങ്ങളെപ്പോലെ സന്തോഷിക്കാൻ കഴിയും."
 
 ഒടുവിൽ 'സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യം' വെളിപ്പെടുത്താൻ ഭർത്താവ് സമ്മതിച്ചു.
 
 " ഹണിമൂണിന്" , തന്റെ പഴയ മധുവിധു ദിനങ്ങൾ അനുസ്മരിച്ചുകൊണ്ട് ഭർത്താവ് പറഞ്ഞു, "ഞങ്ങൾ ഷിംലയിൽ പോയിരുന്നു.
ഞങ്ങൾ ഒരു കുതിരസവാരിക്കു പോയി. വഴിയിൽ വെച്ച് ആ കുതിര പെട്ടെന്ന് കുതിച്ചു ചാടി : എന്റെ ഭാര്യയെ താഴെയിട്ടു. പേടിച്ചുപോയെങ്കിലും വളരെ ശാന്തയായി അവൾ കുതിരയുടെ മുതുകിൽ തട്ടി പറഞ്ഞു, " This is your first time". 
 
 അവൾ വീണ്ടും കുതിരപ്പുറത്ത് കയറി സവാരി തുടർന്നു.  കുറച്ച് നാളുകൾക്ക് ശേഷം,
 അത് വീണ്ടും സംഭവിച്ചു.  ഇത്തവണയും അവൾ കുതിരയുടെ മുതുകിൽ തട്ടി ശാന്തയായി പറഞ്ഞു. : "This is your second time".
 
 
 കുറെ കഴിഞ്ഞ് മൂന്നാം തവണയും കുതിര അവളെ താഴെ വീഴിച്ചപ്പോൾ അവൾ ശാന്തത കൈവിടാതെ അവളുടെ പഴ്സിൽ നിന്ന് ഒരു റിവോൾവർ പുറത്തെടുത്തു
  കുതിരയെ ഒറ്റ വെടി !. അതു ചത്തുവീണു. 
 
 എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ ഭാര്യയോട് ആക്രോശിച്ചു: "എടീ സൈക്കോ ! നീ എന്താണീ ചെയ്തത് ?  നീ ഒരു പാവപ്പെട്ട മൃഗത്തെ കൊന്നു.
നിനക്ക് ഭ്രാന്താണോ? "
 
 അവൾ  ശാന്തയായി എൻറെ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു: " This is your first time !!!'

 "അത്രയേയുള്ളൂ.  ഞങ്ങൾ എന്നും സന്തോഷത്തിലാണ്... അന്നുമുതൽ ഞങ്ങൾ തമ്മിൽ ഒരിക്കലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.🤣😃😃😃😜😃

No comments:

Post a Comment