ഡ്രൈവിംഗ്

നല്ല ഡ്രൈവിംഗിന് കുറച്ച് നല്ല ചിന്തകൾ....😊😀

1. വണ്ടിയെടുത്ത് റോഡിൽ ഇറങ്ങുമ്പോൾ ഓർക്കുക സ്വന്തം പേരിൽ ആധാരം എഴുതിയ സ്ഥലം ഗേറ്റ് കടന്നപ്പോൾ കഴിഞ്ഞു

2. ആക്സിലേറ്ററിൽ കാൽ ചവിട്ടുമ്പോൾ കാറ്റ് കൂടുതൽ കിട്ടുന്നത് കാറ്റ് പോവാൻ കാരണമാകും.

3. വണ്ടി ഒരു യന്ത്രമാണ്. പൂച്ചയല്ല  മറിഞ്ഞു പോയാലും നാലു കാലിൽ തന്നെ നിൽക്കാൻ.

4. ട്രാഫിക്കിൽ കിടന്ന് ഹോൺ അടിച്ചാൽ പിതൃക്കൾ നാട്ടുകാരാൽ സ്മരിക്കപ്പെടും..

5. എമർജെൻസി ലൈറ്റ് ഇട്ട് കാണിച്ചാൽ റോഡിന് വീതി കൂടില്ല..

6. ബ്ലോക്കിൽ സൈഡ് തെറ്റി ചെന്ന് കേറുന്നത് ആണത്തമല്ല... മറിച്ച് ശുദ്ധ തെണ്ടിത്തരം ആണ്...

7. രാത്രിയിൽ ഡിം അടിക്കാതെ നമ്മുടെ ലൈറ്റിന്റെ പൊങ്ങച്ചം മറ്റുള്ളവരെ കാണിയ്ക്കരുത്..
എതിരേ വരുന്ന വണ്ടിക്കാരൻ വഴി നന്നായി കണ്ടില്ലെങ്കിൽ,
 അവർ ചിലപ്പോൾ നമ്മേ സ്വർഗ്ഗത്തിലേക്കുള്ള വഴി കാട്ടിത്തന്നു എന്നിരിക്കും...

8. വാഹനം എത്ര വില കുറഞ്ഞതോ കൂടിയതോ ആയിക്കൊള്ളട്ടേ... നിങ്ങൾ എത്ര വലിയവനോ ചെറിയവനോ ആയിക്കോട്ടേ.. 
ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നാൽ നിങ്ങളും ഒരു ഡ്രൈവർ മാത്രമാണ്....

ഡ്രൈവിംഗ് നല്ലൊരു കലയാണ്...

No comments:

Post a Comment