"കമലേച്ചീ, ഏച്ചിയുടെ മോളെ പെണ്ണ് കാണാൻ വന്നിരുന്നു എന്നു കേട്ടു. ആരാണ്? എവിടുന്നാണ്?"
"അതെ, മാളൂ, നല്ല ഒരാലോചനയാണ്"
"ചെറുക്കനെന്താണ് ജോലി"
"അവൻ WhatsApp എന്ന കമ്പനിയിൽ ഗ്രൂപ്പ് അഡ്മിൻ ആയി ജോലിയിൽ ആണ് പോലും. അടുത്ത കാലം വരെ അവന്റെ കീഴിൽ നൂറോളം ആൾക്കാർ ഉണ്ടായിരുന്നു പോലും.ഇപ്പോൾ 245 ആൾക്കാർ പണിക്ക് ഉണ്ട് പോലും."
"ഇനി പിന്നെ എന്ത് നോക്കാൻ. മോൾക്കും ചെറുക്കനെ ഇഷ്ടമായില്ലേ?"
"നിനക്കറിയാലോ, എന്റെ മോൾക്കും വലിയ പഠിപ്പൊന്നുമില്ല. ഒരു ചോദ്യം,ഒരുത്തരം, രണ്ടാൾക്കും ഇഷ്ടമായി."
"എന്ത് ചോദ്യം,എന്തുത്തരം?"
"അവൻ ചോദിച്ചു:"നിനക്ക് WhatsApp കൈകാര്യം ചെയ്യാൻ അറിയാമോ?"
"മോൾ പറഞ്ഞു:"അയ്യോ, ഇല്ല, അതൊക്കെ നിങ്ങൾ തന്നെ ചെയ്താൽ മതി. ഞാൻ അടുത്തിരുന്നു നോക്കി കണ്ട് കൊള്ളാം."
"പയ്യന്റെ സന്തോഷം പറയുകയേ വേണ്ട. അവന് മോളെ വല്ലാതെ പിടിച്ചു. എനിക്ക് ഇവളേ വേണ്ടൂ എന്നായി. ഞങ്ങളും ഉടനെ അങ്ങ് സമ്മതിച്ചു. ഭാഗ്യം ചെയ്തോളാ എന്റെ മോള്."😂😂
No comments:
Post a Comment