*കാര്‍ ഒന്ന് മാറ്റിയാലോ എന്നൊരു പൂതി...*
സുഹൃത്തുക്കളോട് അഭിപ്രായം ചോദിച്ചു...
ഏതു കാര്‍ വാങ്ങണം..?
ഓരോരുത്തരും അവരവര്‍ ഉപയോഗിക്കുന്ന കാറുകളുടെ മഹത്വം വിളമ്പാന്‍ തുടങ്ങി...
കൂടെ വേറെ കുറെ പൊങ്ങച്ചവും...
നടപ്പില്ല...
നെറ്റില്‍ ഒന്ന് പരതി...
അത്യാവശ്യം Details ഒക്കെ എടുത്തു...
അവസാനം ഏതു വേണമെന്ന കാര്യത്തില്‍ തീരുമാനം ആയി...
വിളിച്ചു കാര്‍ കടയിലേക്ക്...
10 മിനിറ്റിനുള്ളില്‍ വാനരപ്പട എത്തി...
ഓടിച്ചു നോക്കാനുള്ള വണ്ടിയും കൊണ്ട് വന്നിട്ടുണ്ട്...
കാറിനെ കുറിച്ചുള്ള വിവരണങ്ങള്‍ തുടങ്ങി...
ഞാന്‍ എല്ലാം അതീവ ശ്രദ്ധയോടെ കേട്ട് നിന്നു...
എല്ലാം മനസിലായില്ലേ സർ ..?
ഞാന്‍ പറഞ്ഞു...
"പിന്നെ എനിക്കെല്ലാം മനസിലായി..."
ഇവന്മാര്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കണമെങ്കില്‍ Automobile Engineering പോലും പോരാതെ വരും...
എനിക്കൊന്നും മനസിലായില്ല...
പക്ഷെ ഒന്ന് മനസിലായി...
ഇതൊരു തന്ത്രം ആണ്.....
നമുക്ക് മനസ്സിലാകാത്ത രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക...
അഡ്വാന്‍സ് വാങ്ങി ബുക്ക് ചെയ്യുക...
നമുക്ക് മനസിലായാല്‍ മറ്റു വണ്ടികളുമായി നമ്മള്‍ Compare ചെയ്യും... ഏത്...
സർ ഇന്ന് 10,000 കൊടുത്തു ബുക്ക് ചെയ്താല്‍ ₹5000 രൂപ discount കിട്ടും...
ഒരു പതിനായിരവും കൊടുക്കുന്നില്ല, പക്ഷെ എനിക്ക് ₹20,000 രൂപയുടെ discount വേണം എന്ന് ഞാന്‍....
10 മിനിറ്റ് നീണ്ട വാഗ്വാദത്തിനോടുവില്‍ Discount ₹15,000 ആയി ഉറപ്പിച്ചു, ഒരു advance ഉം കൊടുക്കാതെ...
അപ്പൊ അടുത്ത കുരിശ്...
₹7500 രൂപ പ്രോസിസ്സിംഗ് fee ഉണ്ടത്രേ....
എന്ത് processing...?
വണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ചാര്‍ജ്...
വണ്ടി ഞാന്‍ രജിസ്റ്റര്‍ ചെയ്തു കൊള്ളാം...
നിങ്ങള്‍ കഷ്ടപെടേണ്ട...
എന്നാല്‍ ₹5000 കൊടുക്കണമെന്ന്...
ചെന്നൈയില്‍ നിന്നും വണ്ടി തിരോന്തരം വരെ എത്തിച്ചതിന്റെ ചാര്‍ജ് പോലും....
തായും.....മായും കൂട്ടി രണ്ടെണ്ണം വിളിക്കാനാണ് തോന്നിയത്...
എന്തായാലും അതിന് മുന്‍പ് അവന്‍ പോയി...
അങ്ങനെ ഒരു കടമ്പ കഴിഞ്ഞു...
എന്റെെ ഫോണ്‍ പതിവില്ലാത്ത രീതിയില്‍ നിര്‍ത്താതെ ചിലക്കുന്നു...
15 missed calls, അതും 15 നമ്പരുകളില്‍ നിന്നും...
തിരിച്ച് വിളിച്ചു , എനിക്ക് കാര്‍ ലോണ്‍ തരാന്‍ വേണ്ടി 15 കമ്പനികള്‍ നിര നിരയായി നില്കുന്നു...
ഒരു Yes പറഞ്ഞാല്‍ ഈ 15 കമ്പനികളും ഇപ്പൊ വീട്ടിലെത്തും...
ഓരോ ഗ്രൂപ്പിലും 2 പേര്‍ വെച്ച് നോക്കിയാല്‍ 30 പേര്‍ പിന്നെ 15 ബൈക്കും വീടിനു മുന്നില്‍ നിരക്കും...
ആ സാഹസത്തിനു ഞാന്‍ മുതിര്‍ന്നില്ല...
വീട്ടില്‍ എന്തേലും അത്യാഹിതം നടന്നോ എന്ന് നാട്ടുകാര്‍ ചിന്തിച്ചാലോ...
ഓരോരുത്തരും ഓരോ interest റേറ്റ് ആണ് ഓഫര്‍ ചെയ്യുന്നത്...
ലേലം വിളി പോലെ...
10 ശതമാനം,
7 ശതമാനം,
4 ശതമാനം,
അവസാനം ഒരു കമ്പനി 2 ശതമാനം വരെ എത്തി...
ആകെ confusion ആയി...
ഒരാള്‍ 2 ശതമാനത്തിനു തരാം എന്ന് പറയുന്നു,
മറ്റൊരാള്‍ 10 ശതമാനത്തിനും...
8 ശതമാനത്തിന്റെ വ്യത്യാസം.
എന്തോ ഒരു അപകടം മണക്കുന്നു...
അറിഞ്ഞിട്ട് തന്നെ കാര്യം...
15 പേരെയും വിളിച്ചു...
5 ലക്ഷം ആണ് എനിക്ക് ലോണ്‍ വേണ്ടത്.
തിരിച്ചടവ് കാലാവധി 60 മാസം (5 വര്‍ഷം),
അപ്പൊ ഒരു മാസം എത്ര വെച്ച് അടക്കേണ്ടി വരും എന്ന് ചോദിച്ചു...
ഞെട്ടിപ്പിക്കുന്ന മറുപടി,
15 പേര്‍ക്കും ഒരേ മറുപടി...
Rs- ₹11,895/- രൂപ വച്ച് മാസം അടക്കേണ്ടി വരും...
അതായതു 5 ലക്ഷം ലോണ്‍ എടുത്ത ഞാന്‍ 5 വർഷം കഴിയുമ്പോള്‍ ₹2,13,698 രൂപ പലിശയും ചേര്‍ത്ത് ₹7,13,698/- രൂപ അടക്കേണ്ടി വരും...
ഇതെങ്ങനെ...
10 ശതമാനക്കാരനും
2 ശതമനക്കാരനും ഒരേ EMI...
(മാസ തവണക്ക് ഇവര്‍ പറയുന്ന പേരാണ് EMI.... Equated Monthly Installment ആണ് പോലും ഇതിന്റെ full form...
സായിപ്പിന്റെതാണ് കണ്ടുപിടുത്തം...)
ഞാന്‍ ഗൂഗിളില്‍ സെർച്ച് ചെയ്തു...
EMI calculator...
തുറന്നു വന്നു ഒരു പേജ്...
Calculate ചെയ്തു നോക്കിയപ്പോ ഞാന്‍ കൊടുക്കേണ്ടത് 15% interest...
10%, 7%, 4%, 2% ഒക്കെ സ്വാഹ....!!!
എല്ലാത്തിനെയും വിളിച്ചു...
എന്റെ Stand പറഞ്ഞു...
7 ശതമാനം interest...
EMI ഞാന്‍ പറയാം...
Rs- ₹9,901/- per month.
ഇത് പറ്റുമെങ്കില്‍ മാത്രം വിളിക്കുക...
അവസാനം അങ്ങനെ തന്നെ ലേലം ഉറപ്പിച്ചു...
ഒരു മാസം EMI യില്‍ വന്ന വ്യത്യാസം 1994 രൂപ,
അപ്പൊ 5 വര്‍ഷത്തേക്ക് 1,19,640 രൂപ വ്യത്യാസം...
എങ്ങനെയുണ്ട് അണ്ണന്മാരുടെ ലീലാ വിലാസങ്ങള്‍..?
തീര്‍ന്നില്ല...
5 വര്‍ഷത്തേക്ക് എടുത്ത ലോണ്‍ നേരത്തേ ക്ലോസ് ചെയ്യുവാണേല്‍ ഫൈന്‍ ഈടാക്കുമത്രേ...
(ലോണ്‍ അടവില്‍ വീഴ്ച വരുത്തിയാലാണ് സാധാരണ ഫൈന്‍ ഈടാക്കുന്നത്)
അതിലും ലേലം നടന്നു...
5 ശതമാനത്തില്‍ തുടങ്ങി
2 ശതമാനത്തില്‍ ഉറപ്പിച്ചു...
പിന്നെ ദേ വരുന്നു Processing Fee...
അവന്മാരുടെ ക്ഷമ പരീക്ഷിക്കാന്‍ നിന്നില്ല.
കൊടുത്ത് പണ്ടാരം അടക്കി...
ഇതിന്റെ ഗുട്ടന്‍സ് എന്താ എന്നറിയാമോ..?
നമ്മളോട് 5 ശതമാനം എന്ന് പറയും...
എന്നിട്ട് ഒരു EMI യും പറയും...
നമ്മള്‍ വിചാരിക്കും അവര്‍ പറഞ്ഞ EMI 5% ആയിരിക്കും എന്ന്...
ശരിക്കും അത് 15% -20% ഒക്കെ ആയിരിക്കും...
നമുക്ക് ഉണ്ടാകുന്നതു വന്‍ നഷ്ടവും...
ഇത്തരം സ്ഥാപനങ്ങള്‍ കള്ളത്തരം കാണിക്കുമെന്നു സ്വപ്നത്തില്‍ പോലും നമ്മള്‍ വിചാരിക്കില്ല...
സൂക്ഷികുക...
ഒരാളുടെ കീശയില്‍ ഇരിക്കുന്ന കാശു ഏത് മാര്‍ഗ്ഗത്തിലൂടെയും സ്വന്തം കീശയില്‍ ആക്കുക എന്നതാണ് ഇവരുടെ ബിസിനസ്...
കാര്‍ കടയില്‍ നിന്നും വിളി വന്നു...
Mr. ബാബു അല്ലേ...
താങ്കളുടെ കാര്‍ റെഡി ആണ്...
(സർ ഇപ്പൊ ബാബു ആയി...
അവരുടെ കാര്യം കഴിഞ്ഞല്ലോ...)
കാര്‍ എടുക്കാന്‍ ചെന്നപ്പോ വേറെ പുകില്‍...
ഞാന്‍ ജീവിത്തില്‍ ഇന്നേ വരെ കേട്ടിട്ടില്ലാത്ത ഏതോ ഒരു കമ്പനിയുടെ Insurance എടുത്തു വെച്ചിരിക്കുന്നു...
എന്തേലും ക്ലെയിം വന്നാല്‍ ഞാന്‍ ഇവന്മാരെ എവിടെ പോയി കണ്ടു പിടിക്കും..?
വീണ്ടും വരുന്നു പണി...
Teflon Coating,
Under Body Coating,
Spoiler
പിന്നെ എന്തൊക്കെയോ ചപ്പ് ചവറ്...
എല്ലാം കൂടെ ഒരു ഇരുപത്തി അയ്യായിരത്തിന്റെ വകുപ്പ് ഉണ്ട്...
ഇതൊന്നും ഇല്ലാത്തതിന്റെ പേരില്‍ വണ്ടി ഓടുന്നില്ല എങ്കില്‍ ഞാന്‍ വരാം എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി...
ഞാന്‍ നടക്കുമ്പോള്‍ പുറകില്‍ കേള്‍ക്കാമായിരുന്നു...
എന്നാ പിന്നെ 2 വര്‍ഷത്തേക്കുള്ള AMC എടുത്തൂടെ സർ ...
₹15000 രൂപയേ ഉള്ളൂ...
(Mr. ബാബു പിന്നെയും സർ ആയി...
അപകടം...!!!
ജീവനും കൊണ്ട് ഓടിക്കോ...)
Formalities എല്ലാം തീര്‍ത്ത് കാറിനടുത്ത് എത്തി...
അപ്പൊ ഒരു ചേട്ടന്‍ പല്ല് മൊത്തം വെളിയില്‍ കാണിച്ചു 2 നാരങ്ങയും പിടിച്ചോണ്ട് നില്കുന്നു...
2 നാരങ്ങയുടെ വില ₹200 രൂപ...
പാണ്ടി ലാറികള്‍ ചീറി പായുന്ന ഹൈവേയില്‍...
നാരങ്ങ വെക്കാത്തതിന്റെ പേരില്‍ അതിനു അടിയില്‍ പെട്ട് ചതഞ്ഞ് അരഞ്ഞു ചമ്മന്തി ആകണ്ട എന്ന് കരുതി അതും കൊടുത്ത് tata പറഞ്ഞ് ഇറങ്ങി...
*കാലം...*
*കലി കാലം...*
No comments:
Post a Comment