നരകം

ഞാൻ ബിവറേജ് ഷോപ്പിൽ നിന്നും കുപ്പിയും വാങ്ങി വീട്ടിലേക്കു നടക്കുകയായിരുന്നു..
വഴിയിൽ പൂജാരിയെ കണ്ടുമുട്ടിയപ്പോൾ പൂജാരി പറഞ്ഞു ..
മകനെ നീ മദ്യം  കുടിക്കുമല്ലേ .. നീ നരകത്തിൽ പോകും ..
ഇത് കേട്ട് ഞാൻ പറഞ്ഞു ..തിരുമേനീ മദ്യം വിറ്റിട്ടല്ലേ വാങ്ങിക്കുന്നത് ..അപ്പോൾ അവിടെ ബിവറേജിലെ ബാബുച്ചേട്ടന്റെ കാര്യമോ ??
പൂജാരി : അവൻ നരകത്തീയിൽ ജ്വലിക്കും ..
ഞാൻ : അപ്പൊ ബിവറേജിന്റെ അപ്പുറത്ത് ചിക്കനും ഓംലെറ്റും വിൽക്കുന്ന തങ്കച്ചനോ ??
പൂജാരി : അവൻ നൂറ് ശതമാനം നരകത്തിൽ തന്നെ ..
ഞാൻ : അപ്പോൾ അപ്പുറത്ത് ഡാൻസ് ബാറിൽ ഡാൻസ് കളിക്കുന്ന കൊച്ചമ്മിണിയോ ??
പൂജാരി : ഇവരെല്ലാം നരകത്തിൽ തന്നെ എത്തിച്ചേരും ..
ഞാൻ : കള്ളുകച്ചവടക്കാരനും , ചിക്കൻ കടക്കാരനും , ഡാൻസ്കാരിയും ഒക്കെ   ഉണ്ടെങ്കിൽ പിന്നെന്തു നരകം ..അത് സ്വർഗ്ഗമല്ലേ തിരുമേനീ ..
...............................
പൂജാരി അപ്പോൾ മുതൽ എന്റെ കൂടാ ...
മൂന്ന് പെഗ് അടിച്ചിട്ട് അടുക്കളയിൽ ഓംലറ്റ് ഉണ്ടാക്കുന്നു .....
😁😁 പക്ഷെ സെൽഫി എടുക്കാൻ സമ്മതിക്കുന്നില്ല 😁😁

No comments:

Post a Comment