മീൻ മുതലാളിമീനിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി അരിവാങ്ങുന്നു.
അരി മുതലാളി അരിയിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി മീൻ വാങ്ങി കഴിക്കുന്നു
വെളിച്ചെണ്ണ മുതലാളി എണ്ണയിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി കോഴി വാങ്ങി കഴിക്കുന്നു.
കോഴി മുതലാളി കോഴിക്ക് വിഷം കുത്തിവെച്ച് ലാഭമുണ്ടാക്കുന്നു എന്നിട്ട്
എണ്ണയിൽ പൊരിച്ച മീൻ കഴിക്കുന്നു.
പച്ചക്കറി കർഷകർ വിഷം ചേർത്ത പച്ചക്കറി കൊണ്ട് ലാഭമുണ്ടാക്കി മീനും കോഴിയും വാങ്ങി കഴിക്കുന്നു
പാൽമുതലാളി പാലിൽ വിഷം ചേർക്കുമ്പോൾ മറ്റൊരാൾ ചായപ്പൊടിയിൽ വിഷം ചേർക്കുന്നു
ഹോട്ടലുകാരൻ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി വീട്ടിൽ പോയി പാലും ചായ പൊടിയും ചേർത്ത് ചായയുണ്ടാക്കി കുടിക്കുന്നു.
കറിമസാല പൊടിയിൽ വിഷം ചേർക്കുന്നവൻ വിഷം ചേർത്ത ആട്ടവാങ്ങി ചപ്പാത്തിയുണ്ടാക്കി കഴിക്കുന്നു
പരസ്പര സഹായസഹകരണ സംഘങ്ങൾ
ഇവരുടെ പേരാണ് മനുഷ്യൻ
മണ്ടൻ, മരമണ്ടൻ: ബുദ്ധിയില്ലാത്തവർഗ്ഗം
ഭൂമിയിലെ മറ്റൊരു ജീവിയും വിഷം ചേർത്ത ഭക്ഷണം കഴിക്കില്ല .കാരണം അതിന് ബുദ്ധിയുണ്ട്. വിഷം തിരിച്ചറിഞ്ഞ് അവ മാറി പോകുന്നു
സകല ജീവജാലങ്ങളും വിഷം ചേർത്തത് ഒഴിവാക്കി പോകുന്നു
അതു കൊണ്ട് ആ ഭഷണ സാധനത്തിന് കേടു വരുന്നില്ല
ബുദ്ധിമാനെന്ന് സ്വയം അഹങ്കരിക്കുന്ന മരമണ്ടൻ മനുഷ്യന് വിഷത്തെ തിരിച്ചറിയുന്ന ഒരു കീടത്തിന്റെ തിരിച്ചറിവു പോലുമില്ല.
ഹാ! കഷടം
No comments:
Post a Comment