നാളെ സുഹൃത്തിെന്‍െറ കല്യാണത്തിന്
ധരിക്കാനാണ് പുതിയൊരു പാൻറ് 👖 വാങ്ങിയത്...
വീട്ടിൽ വന്ന് ഇട്ടു നോക്കുമ്പോൾ അൽപം
വലിപ്പക്കൂടുതൽ.
8cm നീളം
കുറയ്ക്കണം.
വീട്ടിൽ തയ്യൽ മെഷീനുണ്ട്.
ഒന്നു സഹായിക്കാൻ ഭാര്യയെ 👩🏻💼 സമീപിച്ചു...
'' ഇതെനിക്ക് 8cm വലിപ്പം കൂടുതലാണ്. ഇതൊന്നു കുറച്ച് താ...''
'' എനിക്ക് അടുക്കള പണി തന്നെ ഒറ്റക്ക്
തീരില്ല...''
എടുത്തടിച്ച മറുപടി തീരും മുമ്പേ ഞാൻ
സ്ഥലം വിട്ടു...
മകളോട് 👧🏻 പറഞ്ഞു നോക്കി....
'' ഒരുപാട് പഠിക്കാനുണ്ടഛ്ച്ചാ...''
സംഗതി ന്യായമാണ്...!
ഞാൻ ബുദ്ധിമുട്ടിക്കാൻ നിന്നില്ല.
വേഗം
സീരിയലിൽ കണ്ണു നട്ടിരിക്കുന്ന അമ്മയോട് 🧓🏻 ചോദിച്ചു...
അമ്മ കേട്ട ഭാവം നടിച്ചില്ല.
'' ഗതി കെട്ടാൽ പുലി പുല്ലും തിന്നും.
എന്നാണല്ലോ...''
അവസാനം ഞാൻ തന്നെ ' കാര്യം സാധിച്ചു...'
ഇത് ആദ്യമേ ഞാൻ തന്നെ ചെയ്താൽ
മതിയായിരുന്നല്ലോ എന്നു മനസ്സിൽ തോന്നി.
ഞാൻ പോയി കിടന്നു....
സീരിയൽ കഴിഞ്ഞപ്പോ അമ്മയ്ക്കൊരു
സങ്കടം....
'' മോനൊരു കാര്യം പറഞ്ഞിട്ട്...''
അലമാരയിൽ മടക്കി വെച്ച പാന്റസ് എടുത്തു 8cm കട്ട് ചെയ്തു മടക്കി ഭദ്രമായി വെച്ചു.
അടുക്കളപ്പണി കഴിഞ്ഞ് വന്ന ഭാര്യക്കും
പ്രിയതമനോട് പ്രിയം തോന്നി.
പാന്റസ് എടുത്തു അവളും 8cm 'സ്നേഹം' പ്രകടിപ്പിച്ചു.
പഠനം കഴിഞ്ഞ് വന്ന പുന്നാര മോൾക്കും
അച്ഛനു കാര്യം സാധിച്ചു
കൊടുക്കാത്തതിന്‍െറ
' ശങ്ക '
അലമാരയിൽ വെച്ച പാന്റ്സ് എടുത്തു അവളും 8cm കട്ട് ചെയ്ത് ചാരിതാർഥ്യത്തോടെ
അലമാരയിൽ വെച്ച് ഉറങ്ങാൻ കിടന്നു.
.
.
.
.
രാവിലെ
കുളിച്ച് പാന്റെടുത്തിടാൻ വന്ന ഞാൻ ഇടിവെട്ടേറ്റവനെ പാമ്പ് വിഴുങ്ങിയതു'പോലെയായി!...
അലമാരയിൽ വെച്ച പാൻറ് തനിയെ ബർമൂഡ ആയിരിക്കുന്നു...!!!!!
😎😎😝😝😝😝
😇ഗുണപാഠം:
1. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത്
ചെയ്യണം.
2. സ്വയം ചെയ്യാൻ പറ്റുന്ന കാര്യം
മറ്റുള്ളവരോട് സഹായം ചോദിക്കരുത്.
😀😀
No comments:
Post a Comment