ദുബായിലെ പല്ല് ഡോക്ടർമ്മാർ

*മലയാളിയെ തോൽപ്പിക്കാനാവില്ല മക്കളേ* 😎😎😎

കഴിഞ്ഞയാഴ്ച ദുബായിൽ നടന്ന ഒരു കഥയാണു ,

ദുബായിൽ ജോലി ചെയ്യുന്ന
അമ്പലവയൽ സ്വദേശിയായ *ഫൈസൽ* എന്ന യുവാവ്‌ പല്ലുവേദന സഹിക്കാൻ കഴിയാതെ അൽ ഐനിലെ പ്രശസ്ത ദന്തരോഗ വിദഗ്ദനായ ഒരു ഈജിപ്ത്‌ കാരൻ ഡോക്ടറുടെ അടുത്ത്‌
ചെന്നു.
ഡോക്ടർ പല്ല് എടുക്കണം എന്ന് പറഞ്ഞു. യു എ ഇ യിൽ പല്ല് പറിക്കാൻ വലിയ ചിലവാണെന്ന് അറിയുന്ന ഫൈസൽ ഡോക്ടറോട്‌ എത്ര കാശാകും എന്ന് ചോദിച്ചു. 700 ദിർഹംസ്‌ ആകുമെന്ന് ഡോക്ടർ പറഞ്ഞു.
അള്ളോ അത്രയൊന്നും പൈസ എന്റടുത്തില്ല, എന്തെങ്കിലും ഡിസ്കൗണ്ട്‌ തരാമോ എന്ന് ചോദിച്ച ഫൈസലിനോട്‌ ഡോക്ടർ പറഞ്ഞു ; മയക്ക്‌ ഇൻജക്ഷൻ ഉള്ളത്‌ കൊണ്ടാണു ഇത്രയും ചാർജ്ജ്‌ ആകുന്നത്‌ , മയക്കാതെ എടുക്കാനാണെങ്കിൽ വെറും 200 ദിർഹത്തിനു എടുത്ത്‌ തരാം എന്ന്. ഫൈസൽ സമ്മതിച്ചു.

പിറ്റേന്ന് ഫൈസൽ ഡോക്ടർടെ അടുത്ത്‌ ചെന്ന്  പല്ലെടുക്കാൻ ഇരുന്നു കൊടുത്തു.
വലിയ കൊടിലു കൊണ്ട്‌ ആ ഡോക്ടർ പല്ല് പറിച്ചെടുത്തു. ഫൈസൽ വളരെ കൂളായി ഇരുന്നു. വേദനയുടെ ഒരു ലാഞ്ചന പോലും മുഖത്ത്‌ കാട്ടിയില്ല. കൂടാതെ ചെറുതായി പുഞ്ചിരിക്കുക കൂടി ചെയ്തു.
ഡോക്ടർ അത്ഭുതപ്പെട്ടു.
" എന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമായാണു ഇത്രയും ക്ഷമയും സഹനശക്തിയുമുള്ള ഒരാളെ കണ്ടത്‌, അതിനാൽ പൈസ ഒന്നും വേണ്ട", എന്ന് പറയുക മാത്രമല്ല 500 ദിർഹം സമ്മാനമായി ഫൈസലിനു നൽകുകയും ചെയ്തു.

അന്ന് രാത്രി ഡോക്ടർ തന്റെ കൂട്ടുകാരനായ മറ്റൊരു ദന്ത ഡോക്ടറോട്‌ ഇക്കാര്യം സംസാരിച്ചു. മലയാളികളുടെ ക്ഷമയെ കുറിച്ച്‌ വാചാലനായി.
എന്നാൽ പെട്ടെന്ന് കൂട്ടുകാരൻ ഡോക്ടർ ചോദിച്ചു : " ആ മലയാളി യുവാവിന്റെ പേരു ഫൈസൽ എന്നാണോ ?
അതെ
" എങ്കിൽ ആ ആളെ ഞാൻ തപ്പി നടക്കാത്ത സ്ഥലമില്ല, ഇന്ന് ഉച്ചയ്ക്ക്‌ എന്റെ ക്ലിനിക്കിൽ വന്ന് പല്ലെടുക്കണം എന്ന് പറഞ്ഞതിനാൽ ഞാൻ അയാൾക്ക്‌ മയക്ക്‌ ഇഞ്ഞക്ഷൻ വെച്ച്‌ 10 മിനിറ്റ്‌ പുറത്ത്‌ വെയ്റ്റ്‌ ചെയ്യാൻ പറഞ്ഞിരുന്നു .
എന്നാൽ പിന്നീട്‌ അയാളെ കണ്ടില്ല. എങ്ങോട്ട്‌ പോയി എന്ന് അറിയാതെ ഞാൻ അന്തം വിട്ടിരിക്കുകയായിരുന്നു.  "

ദുബായിലെ പല്ല് ഡോക്ടർമ്മാർ മലയാളികളെ ഇപ്പോൾ അഡ്വാൻസായി പൈസ വാങ്ങാതെ ചികിൽസിക്കാറില്ലത്രെ.

😆😆😁😁😄😄😃😂😅😅🤣

No comments:

Post a Comment