വീട്ടുപേരുകൾ രൂപം കൊള്ളുന്നത് ഇങ്ങനെ;
പാലായിൽ പള്ളി വക സ്ഥലത്തു താമസിച്ചിരുന്ന മത്തായിയെ നാട്ടുകാർ ''പള്ളിപ്പറമ്പിൽ മത്തായി'' എന്ന് വിളിച്ചു . പിന്നീട് മത്തായി ഇടുക്കിയിലെ കുന്നിൻ മുകളിൽ സ്വന്തമായി പത്തുസെന്റ് സ്ഥലം വാങ്ങി താമസമാക്കിയപ്പോൾ അവിടുള്ളവർ "കുന്നേൽ മത്തായി " എന്ന് വിളിച്ചു.
മത്തായിയുടെ മക്കള്‍ക്ക് ജോലികിട്ടി കാശായപ്പോൾ കുന്നിന്‍ താഴെ തൊടുപുഴയിൽ നിരപ്പായ സ്ഥലത്തു വീട് പണിതു. അപ്പോള്‍ നാട്ടുകാര്‍ അയാളെ "നിരപ്പേൽ മത്തായി " എന്ന് വിളിച്ചു.
കാലക്രമേണ അയാളുടെ മുറ്റത്തരികിൽ ഒരു വലിയ ആനി (ആഞ്ഞിലി ) മരം വളര്‍ന്നു വന്നു. അതോടെ നാട്ടുകാർ അയാളെ "ആനിമൂട്ടില്‍ മത്തായി " എന്ന് വിളിക്കാൻ തുടങ്ങി.
സ്വന്തം വീട്ടുപേര് മാറിക്കൊണ്ടിരിക്കുന്നതിൽ രോഷാകുലനായ മത്തായി ആനി വെട്ടി ദൂരെ എറിഞ്ഞു. ആനിക്കുറ്റിയുടെ അടുത്ത് താമസിച്ചിരുന്ന അയാളെ "കുറ്റിയാനിക്കല്‍ മത്തായി " എന്ന് നാട്ടുകാർ പിന്നെ വിളിച്ചു.
കലി മൂത്ത മത്തായി ജെ സി ബി കൊണ്ട് ആനികുറ്റി പിഴുതു ദൂരെയെറിഞ്ഞു. അവിടെ വലിയൊരു കുഴിരൂപപ്പെട്ടതോടെ നാട്ടുകാർ അയാളെ "കുഴിയാനിക്കൽ മത്തായി " എന്നു വിളിക്കാൻ തുടങ്ങി.
കുഴിമൂടി അവിടെ ഒരു ഗാർഡൻ മുള വച്ചു പിടിപ്പിച്ചു മത്തായി. അപ്പോൾ ആളുകൾ അയാളെ 'മുളയ്ക്കൽ മത്തായി' എന്ന് വിളിക്കാൻ തുടങ്ങി. ദേഷ്യം വന്ന മത്തായിമുള വെട്ടി ദൂരെ എറിഞ്ഞു . അപ്പോൾ 'മുളമൂട്ടിൽ മത്തായി' എന്നായി നാട്ടുകാരുടെ വിളി.
കലി മൂത്ത മത്തായി മുളയുടെ കുറ്റിയും പിഴുതു ദൂരെ എറിഞ്ഞു. നാട്ടുകാർ ഉണ്ടോ വിടുന്നു. മുളയും മുൻപുണ്ടായിരുന്ന ആനിയും ചേർത്ത് 'മുളയാനിക്കൽ മത്തായി' എന്നായി വിളി.
എങ്ങനെയായാലും മത്തായിയുടെ ആദ്യ വീട്ടുപേര് ഇനിയും തിരിച്ചു കിട്ടിയിട്ടില്ല...
😂😂😂
No comments:
Post a Comment