*കോവിഡ് കാല പാഠങ്ങൾ-ഒരു ഗൃഹ നാഥൻ കണ്ടെത്തിയത്*
🙂🙂🙂
1.എല്ലാ ചപ്പാത്തികളും കൃത്യം ഷേപ്പിലാവണമെന്നില്ല.
2.ഉപ്പുമാവിൽ വെള്ളം കറക്ടാവണമെങ്കിൽ ഭാഗ്യം കൂടിയേ തീരൂ.
3.സോഫ്റ്റായ ഇഢലി ഒരു ആഢംബരമാണ.
4.കരിയുക എന്നത് ദോശയുടെ ജനിതക ഘടനയിലുള്ളതാണ്.
5.പച്ച മാങ്ങ , പഴുത്ത ചക്ക , ചക്കക്കുരു , ഇവ കൊണ്ടെല്ലാം ജ്യൂസടിക്കാം.
6.തേങ്ങ ചിരകൽ ജിമ്മിനേക്കാൾ അധ്വാനവും യോഗയേക്കാൾ ശ്രദ്ധയും വേണ്ട ഒരു വ്യായാമമുറയാണ്.
7.ഹോട്ടലിൽ വെറുതെ കിട്ടുമെങ്കിലും സാമ്പാർ അത്ര നിസ്സാരക്കാനല്ല.
8. വീട്ടിൽ അച്ഛനും പറമ്പിലെ പ്ലാവും വീട്ടിലേക്ക് മൂന്നു നേരവും ഭക്ഷണത്തിനുള്ള വക എത്തിക്കുന്നുണ്ട്.
9.ദസ്തയേവ്സ്കിയുടെ ചിന്താ ശേഷിയും പിക്കാസോയുടെ ക്രിയേറ്റിവിറ്റിയും ചേർന്ന് ഉണ്ടാകുന്ന ഉൽപന്നമാണ് ചമ്മന്തി.
10.ചമ്മന്തിക്ക് ഏതാണ്ട് ഒരു ലക്ഷത്തിത്തിലധികം വകഭേദങ്ങളുണ്ട്.
11.അസാമാന്യ ഓർമ്മ ശക്തിയുള്ളവർക്കേ
കുക്കർ വിസിലിൻ്റെ എണ്ണം ഓർത്തിരിക്കാനാകൂ.
12. കട്ടൻ ചായ ഒരു സാർവത്രിക ഔഷധമാണ്.
13.ഉരുളക്കിഴങ്ങുകറിയിൽ 2 പീസ് ചിക്കൻ ഇട്ടാൽ,
ചിക്കൻ കറിയെന്നേ വിളിക്കാവൂ.
14.പാത്രം കഴുകാനും തറ തുടക്കാനുമുള്ള അത്ഭുതകരമായ കഴിവുകളോടെയാണ് ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജനിച്ചു വീഴുന്നത്.
15.അടുക്കള ഒരു അത്ഭുത ലോകമാണ്.
No comments:
Post a Comment