മദ്യപനായ ചാണ്ടി ഭാര്യയെനിരന്തരം മർദ്ദിക്കുമെങ്കിലും നാലു വയസ്സുള്ള ഏക മകളെ
അയാൾക്ക് ജീവനായിരുന്നു.
"അപ്പാ.., ഞാൻ വലുതാവുമ്പോ എന്നെ കല്യാണം കഴിപ്പിച്ചു കൊടുക്കുമോ ?"
മകൾ ഒരിക്കൽ ചോദിച്ചു.
"പിന്നല്ലാതെ" ചാണ്ടി മറുപടി കൊടുത്തു.
"അപ്പോൾ കല്യാണം കഴിക്കുന്നയാൾ
കള്ളുകുടിച്ചു വന്നിട്ട് ദിവസവും
എന്നേയും തല്ലില്ലേ അപ്പാ ?"
ആ ചോദ്യത്തിന് ഉത്തരം പറയാൻ
കഴിയാതെ വിഷമിച്ച ചാണ്ടി
അന്നു മദ്യപിക്കാൻ പോയില്ല.
രാത്രി മുഴുവൻ ഉറക്കം വരാതെ
ചിന്തിച്ചു കിടന്ന ചാണ്ടി അവസാനം
ഒരു ഉറച്ച തീരുമാനമെടുത്തു 'മകളെ വലുതാവുമ്പോൾ മഠത്തിൽ ചേർക്കാം' 😜😜😜😀
No comments:
Post a Comment