തലശ്ശേരിയിൽ നിന്നും ഇരിട്ടി ബസ് പുറപ്പെട്ടു കുറേ കഴിഞ്ഞാണ് ഒരു അമ്മച്ചി കണ്ടക്ടറോട് പറയുന്നത് "മോനെ... കൂത്തുപറമ്പ്! എത്തിയോ?" കണ്ടക്ടർ പറഞ്ഞു ''ഏയ് ആയില്ല. ഇനിയും കുറേ ദൂരമുണ്ട്...."
വീണ്ടും ബസ് നിർത്തുമ്പോൾ ബസിൽ അമ്മച്ചിയുടെ ശബ്ദം ഉറക്കെ കേൾക്കാം
" മക്കളേ.. കൂത്തുപറമ്പ് ആയോ.. "
രണ്ടു മൂന്ന് തവണ ഇത് ആവർത്തിച്ചപ്പോൾ കണ്ടക്ടർ വന്നു ദേഷ്യപ്പെട്ടു പറഞ്ഞു
" കൂത്തുപറമ്പ് ആകുമ്പോൾ പറയാം... എപ്പോഴും ഇങ്ങനെ കിടന്ന് കീറണ്ട "
അമ്മച്ചി ഇതു കേട്ടതും ഒന്നും മിണ്ടാൻ നിൽക്കാതെ ചെറുതായൊന്നു മയങ്ങി....
കുറേ കഴിഞ്ഞ് മട്ടന്നൂർ എത്തിയപ്പോഴാണ് അമ്മച്ചി ഉണർന്നത്... ഉണർന്ന് ചുറ്റും ഒന്നും
ഒന്ന് കണ്ണോടിച്ചിട്ട് പിന്നെയും ചോദിച്ചു
" കൂത്തുപറമ്പ് കഴിഞ്ഞോ?"
അപ്പോഴാണ് കണ്ടക്ടർ തനിക്ക് അമളി പറ്റിയതറിഞ്ഞത്... കൂത്തുപറമ്പ് കഴിഞ്ഞ് വണ്ടി മട്ടന്നൂർ എത്തി...
കണ്ടക്ടർ അമ്മച്ചിയോട് പറഞ്ഞു
" മട്ടന്നൂർ... നിങ്ങൾ ശ്രദ്ധിച്ചിരിക്കണ്ടേ?"
അമ്മച്ചിക്ക് ദേഷ്യം വന്നു...
"നീ എന്ത് വർത്താനം ടേയ് പറയണത്... കൂത്തുപറമ്പ് എത്തുമ്പോൾ പറയാം എന്ന് നീ പറഞ്ഞത് വിശ്വസിച്ചല്ലേ ഞാൻ ഇരുന്നത്?"
ഇതോടെ ബസിൽ പെട്ടെന്ന് കശപിശയായി....
ചിലർ കണ്ടക്ടറോട് പറഞ്ഞു
"ഇത് നിങ്ങളുടെ മിസ്റ്റേക്കാണ്... വണ്ടി തിരിച്ച് വിട്... അവരെ കൂത്തുപറമ്പിൽ കൊണ്ട് വിട്ടിട്ട് വന്നാൽ മതി"
അവസാനം വണ്ടി തിരിച്ച് കൂത്തുപറമ്പിൽ എത്തി... കണ്ടക്ടർ അമ്മച്ചിയോട് പറഞ്ഞു
" കൂത്തുപറമ്പ് എത്തി... വേഗം ഇറങ്..."
അമ്മച്ചി സീറ്റിന് മുകളിലെ തട്ടിൽ നിന്നും ഒരു ബാഗ് എടുത്തു... അതിൽ നിന്ന് എന്തോ എടുത്ത് വായിൽ ഇട്ടിട്ട് ഒരു കുപ്പിയിൽ നിന്ന് വെള്ളവും കുടിച്ചു...
സമയം വൈകുന്നത് കണ്ടപ്പോൾ കണ്ടക്ടറുടെ ക്ഷമ നശിച്ചു
"നിങ്ങള് ഇറങ്ങുന്നില്ലേ...?"
അപ്പോൾ അമ്മച്ചിയുടെ മറുപടി
" ഞാൻ എന്തിന് ഇറങ്ങണം... തലശ്ശേരിയിൽ നിന്ന് ബസ് കേറ്റി വിട്ടപ്പോൾ മോള് പറഞ്ഞു വിട്ടതാണ് കൂത്തുപറമ്പിൽ എത്തുമ്പോൾ പ്രഷറിന്റെ ഗുളിക കഴിക്കണം എന്ന്... കൂത്തുപറമ്പ് എത്തി, ഞാൻ ഗുളികയും കഴിച്ചു... ഇനി വണ്ടി വിട്ടോ... എനിക്ക് ഇറങ്ങേണ്ടത് ഇരിട്ടിയിലാണ് ആണ്...🤣🤣🤣🤣🤣🤣🤣🤣"
No comments:
Post a Comment