കസ്റ്റഡി

ഹലോ അഖിലിന്റെ അച്ഛനല്ലേ?

അതെ....

"നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിൽ ആണ്.  ഒരു ലക്ഷം രൂപയുമായി വന്നാൽ അവനെ കൊണ്ടുപോകാം..."

"തട്ടിക്കൊണ്ടുപോയുള്ള വിലപേശലോന്നും ഞങ്ങളോട് വേണ്ട,
ഞാൻ പോലീസിൽ അറിയിക്കും.."

"പോലീസ് സ്റ്റേഷനിൽ നിന്നാണ്, മിസ്റ്റർ,  വിളിക്കുന്നത്. ഹെൽമെറ്റില്ല, ലൈസൻസില്ല, പൊലൂഷനില്ല, പിന്നിൽ രണ്ടുപേർ...ഇതൊന്നും പോരാതെ മദ്യപിച്ചിട്ടുമുണ്ട്.  ഇത് അവൻ അടക്കേണ്ട മൊത്തം ഫൈൻ ആണ്..."

No comments:

Post a Comment